Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage Is Severe

Kozhikode

കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷം; ആ​ശ്വാ​സ​മാ​യി വാ​ഹ​ന​ത്തി​ലെ ജ​ല​വി​ത​ര​ണം

നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി ന​ഗ​റി​ൽ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ളം എ​ത്തി​ച്ച് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. 5000 ലി​റ്റ​റി​ന്‍റെ വാ​ട്ട​ർ ടാ​ങ്കി​ലാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. അ​തി​രൂ​ക്ഷ​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി ന​ഗ​റി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​റം​ക്കോ​ട്, ക​ണ്ണം​കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ഹ​ന​ത്തി​ൽ വെ​ള്ളം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ന​ട​ത്തും.

ക​ണ്ണം​കു​ണ്ട് ന​ഗ​റി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, വാ​ർ​ഡ് അം​ഗം മൈ​മൂ​ന ക​ല്ലി​ങ്ങ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ കാ​ട്ടു​മു​ണ്ട, വി​ജി സു​രേ​ഷ്, പ്ര​വീ​ണ സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​റം​ക്കോ​ട്, ക​ണ്ണം​കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റി​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ലി​യ ജ​ല​ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ജ​ൽജീ​വ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങാ​ത്ത​തു​മാ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ലും കു​റു​വ​ൻ​പു​ഴ​യി​ലും ജ​ല​വി​താ​നം താ​ഴ്ന്ന നി​ല​യി​ലാ​ണ്.

Latest News

Corehub Up